Breaking News

Maths Online Exam Score Click here first Second Third SAMAGRA CLICK HERE Rank list 2020 SSLC Model exam Click here

Thursday, June 23, 2016

വായനാ വാരാചരണം

തൃക്കരിപ്പൂർ : പി എൻ പണിക്കരുടെ സ്മരണ പുതുക്കി കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ വാരാചരണം തുടങ്ങി .വായന മരിക്കില്ല; മരിക്കാൻ ഞങ്ങളനുവദിക്കില്ല എന്ന സന്ദേശവുമായി വിപുലമായ പരിപാടികൾക്ക് സ്കൂളിൽ തുടക്കമായി.

മൂവായിരത്തോളം  ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം ,പോസ്റ്റർ രചനാ ;വായനാ ;ആസ്വാദനക്കുറിപ്പ് മത്സരങ്ങൾ ,കവിതാ ശില്പശാല ,കഥയരങ്ങ് ,സാഹിത്യനായകരുടെ ഫോട്ടൊ പ്രദർശനം ,സാഹിത്യ ക്വിസ് ,അമ്മമാർക്കായി പുസ്തകത്തെ അറിയാൻ ,ക്ലാസ്സ് ലൈബ്രറി,  ജന്മ   ദിനത്തിൽ വിദ്യാർഥികളിൽ നിന്ന് സമ്മാനമായി ലൈബ്രറിയിലേക്ക് പുസ്തകം തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങളാ ണ് നടപ്പിലാക്കുന്നത്.

ലൈബ്രറി പുസ്തകവിതരണോൽഘാടനം  ഐ.ടി മേളയിൽ  മലയാളം ടൈപ്പിംഗിൽ ജില്ലാ തലത്തിൽരണ്ട് തവണ ഒന്നാം സ്ഥാനം നേടിയ സി.മുഹ്സിന ഷാനി, സറീന വി.പി എന്നിവർക്ക് നൽകിക്കൊണ്ട് ഹെഡ്മാസ്റ്റർ ശ്രീ. ഒ.അബ്ദുൾ അസീസ് നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് വി.വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.എം.മോഹനൻ,  പി.വി രാമ ച ന്ദൻ ,ടി.എം സി മുഹമ്മദ് , സി കെ ജ്യോതി എന്നിവർ സംസാരിച്ചു. പി.ശശിധരൻ സ്വാഗതവും  കെ.പി  ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു


Monday, June 20, 2016

ICT TEXT BOOK

8,9,10 ക്ലാസ്സുകളിലെ പരിഷ്കൃത പാഠപുസ്തകങ്ങള്‍, മോഡല്‍ വര്‍ക്ക് ഷീറ്റുകള്‍  വിഡിയോ ട്യട്ടോറിയല്‍ എന്നിവയെയാണ്  സ്കൂള്‍ ബ്ലോഗ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.10ാം ക്ലാസിലെ ഒന്നാം അധ്യായത്തിലെ വര്‍ക്ക് ഷീറ്റ്  മെന്റര്‍സ് കേരള ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് CKHS MANIMOOLY സ്കൂളിലെ  ഹൗതത്ത് ടീച്ചറാണ്.8,9 ക്ലാസുകളിലെ മാതൃകാ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കിയത് ഐ.ടി @ സ്കൂള്‍ ആണ്.8,9,10 ക്ലാസുകള്‍ക്ക് വേണ്ടിയുള്ള വീഡിയോ ട്യട്ടോറിയല്‍ തയ്യാറാക്കിയതും ഐ.ടി @ സ്കൂള്‍ തന്നെയാണ്.ഈ വീഡിയോ ട്യട്ടോറിയല്‍ ഐ.ടി പരിശീനത്തില്‍ പങ്കെടുത്ത മിക്ക  അധ്യാപകര്‍ക്കും ലഭിച്ചിട്ടുണ്ടെങ്കിലും ലഭിക്കാത്ത വിരലിലെണ്ണാവുന്ന ചില അധ്യാപകരുണ്ടാകാം.അവര്‍ക്കും എല്ലാം കുട്ടികള്‍ക്കും ഇവ ഉപയോഗപ്രദമാകും എന്ന് പ്രത്യാശിക്കുന്നു.
10ാം ക്ലാസിലെ ഒന്നാം അധ്യായത്തിലെ വര്‍ക്ക്ഷീറ്റ് വളരെ ഭംഗിയായി തയ്യാറാക്കിയ ഹൗലത്ത് ടീച്ചര്‍ക്കും അത് പ്രസിദ്ധീകരിച്ച് മെന്റര്‍സ് കേരള ബ്ലോഗിനും  സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ICT TEXT BOOK STD IX(MALAYALAM MEDIUM)
ICT TEXT BOOK STD X (MALAYALAM MEDIUM)
ICT TEXT BOOK STD VIII(MALAYALAM MEDIUM)
ICT SCHEME OF WORK VIII, IX AND X
WORK SHEET STD X CHAPTER 1 BY HOWLATH CKHSS MANIMOOLY
MODEL WORK SHEET STD VIII  CHAPTER 1 BY IT@SCHOOL
MODEL WORK SHEET STD IX BY IT@SCHOOL
VIDEO TUTORIALS FOR CLASS VIII, IX AND X BY IT@SCHOOL PROJECT
INKSCAPE
QGIS
DATABASE
GEOEGEBRA
SYNFIG STUDIO
SUNCLOCK
GPLATES
OPENSHOT VIDEO EDITOR
SCRATCH
SPREADSHEET
PRESENTATION