Breaking News

Maths Online Exam Score Click here first Second Third SAMAGRA CLICK HERE Rank list 2020 SSLC Model exam Click here

Wednesday, November 23, 2016

Question Papers

രണ്ടാം പാദ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കൂട്ടുകാർക്കായി കൂടുതൽ സെക്കന്റ് മിഡ് ടേം  പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍  സമാഹരിച്ചു അയച്ചു തന്നിരിക്കുകയാണ് ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്നുള്ള  ശ്രീ ജിനി ആന്റണി സാർ.ഇത്തവണ പത്താം ക്ലാസിലെ  മലയാള മീഡിയത്തിലെ രണ്ട് സെറ്റ്  വീതം ചോദ്യപേപ്പറുകളും  ഇംഗ്ലീഷ് മീഡിയത്തിലെ  രണ്ട് സെറ്റ്  ചോദ്യപേപ്പറുകളും അയച്ചു തന്നിട്ടുണ്ട്. ചോദ്യ പേപ്പറുകള്‍  ശേഖരിച്ചു     പങ്ക്‌വെച്ച   ശ്രീ ജിനി ആന്റണി സാറിന് Kaikottukadave സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
MALAYALAM MEDIUM
MALAYALAM I AND II
HINDI
ENGLISH
PHYSICS
CHEMISTRY
BIOLOGY
MATHEMATICS
SOCIAL SCIENCE
MALAYALAM MEDIUM
|||MALAYALAM  I SET A ||| MALAYALAM  I SET B |||MALAYALAM II SET A ||| MALAYALAM  II SET B |||BIOLOGY SET A |||BIOLOGY SET B |||MATHS SET A ||| MATHS SET B |||SOCIAL SET A||| SOCIAL SET B|||PHYSICS SET A ||| PHYSICS SET B |||
ENGLISH MEDIUM
|||HINDI SET A||| HINDI SET B ||| SANSKRIT SET A ||| SANSKRIT SET B |||
|||PHYSICS  SET A|||PHYSICS SET B||| BIOLOGY SET A|||BIOLOGY SET B |||
|||MATHS SET A |||MATHS SET B|||
 TO VIEW AND DOWNLOAD MORE QUESTION PAPERS CLICK HERE

Tuesday, September 6, 2016

ENGLISH HELP TIPS

Mr.Santhosh Kumar A.V ,Teacher of  Udinoor Central A.U.P.S  Kasaragod District has shared with our blog,some Activity based resources related to English Subject (Phrasal Verbs, Notice Writing,Profile writing,and missing words, Figure of speech,and English Tips for HS and HSS)which he received from English group.Kaikottukadave school  Team thanks him for sharing these resources.
1.Phrasal Verbs - Activity For HS
2.Figure of Speech
3.Profile Writing -Activity For HS
4.Editing  -Activity For HS
5.Missing words- Activity For HS
6.Notice - Activity For HS
7.English Tips For HS and HSS

Tuesday, August 30, 2016

SURVEY

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളില്‍ നിലവിലുള്ള ഐ.സി.ടി അനുബന്ധ ഉപകരണങ്ങളുടെ സ്ഥിതിവിവര കണക്കു ശേഖരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍-എയിഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെ വിശദാംശങ്ങളാണ് ആദ്യഘട്ടമായി ശേഖരിക്കുന്നത്. സ്‌കൂളുകളിലെ ഐ.സി.ടി പഠന പ്രവര്‍ത്തനങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ അതത് സ്‌കൂളില്‍ നിന്നും നേരിട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഐ.സി.ടി അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സജ്ജരാക്കുന്നതിനും ആവശ്യമായ ഐ.സി.ടി ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് അടിയന്തര സ്ഥിതിവിവര കണക്കെടുക്കുന്നത്. ഐ.ടി @ സ്‌കൂള്‍ പൊജക്ട് വികസിപ്പിച്ച സോഫ്റ്റ്‌വെയറിലാണ് ഓരോ സ്‌കൂളും വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. www.itschool.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കൂള്‍ സര്‍വെ ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ആഗസ്റ്റ് 31 ന് മുമ്പ് എല്ലാ സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഐ.ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.education.kerala.gov.in) പ്രസിദ്ധീകരിച്ചിരിച്ച സര്‍ക്കുലര്‍ പരിശോധിക്കാം. പ്രോജക്ടിന്റെ അതത് ജില്ലാ ഓഫീസുമായും ബന്ധപ്പെടാം.

Friday, July 29, 2016

Thursday, June 23, 2016

വായനാ വാരാചരണം

തൃക്കരിപ്പൂർ : പി എൻ പണിക്കരുടെ സ്മരണ പുതുക്കി കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ വാരാചരണം തുടങ്ങി .വായന മരിക്കില്ല; മരിക്കാൻ ഞങ്ങളനുവദിക്കില്ല എന്ന സന്ദേശവുമായി വിപുലമായ പരിപാടികൾക്ക് സ്കൂളിൽ തുടക്കമായി.

മൂവായിരത്തോളം  ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം ,പോസ്റ്റർ രചനാ ;വായനാ ;ആസ്വാദനക്കുറിപ്പ് മത്സരങ്ങൾ ,കവിതാ ശില്പശാല ,കഥയരങ്ങ് ,സാഹിത്യനായകരുടെ ഫോട്ടൊ പ്രദർശനം ,സാഹിത്യ ക്വിസ് ,അമ്മമാർക്കായി പുസ്തകത്തെ അറിയാൻ ,ക്ലാസ്സ് ലൈബ്രറി,  ജന്മ   ദിനത്തിൽ വിദ്യാർഥികളിൽ നിന്ന് സമ്മാനമായി ലൈബ്രറിയിലേക്ക് പുസ്തകം തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങളാ ണ് നടപ്പിലാക്കുന്നത്.

ലൈബ്രറി പുസ്തകവിതരണോൽഘാടനം  ഐ.ടി മേളയിൽ  മലയാളം ടൈപ്പിംഗിൽ ജില്ലാ തലത്തിൽരണ്ട് തവണ ഒന്നാം സ്ഥാനം നേടിയ സി.മുഹ്സിന ഷാനി, സറീന വി.പി എന്നിവർക്ക് നൽകിക്കൊണ്ട് ഹെഡ്മാസ്റ്റർ ശ്രീ. ഒ.അബ്ദുൾ അസീസ് നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് വി.വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.എം.മോഹനൻ,  പി.വി രാമ ച ന്ദൻ ,ടി.എം സി മുഹമ്മദ് , സി കെ ജ്യോതി എന്നിവർ സംസാരിച്ചു. പി.ശശിധരൻ സ്വാഗതവും  കെ.പി  ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു