പുതിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ
രണ്ടാമത്തെ അധ്യായമായ സമവാക്യങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ശ്രീ
പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയ SETIGAM (Self Evaluation
Tool In GAMBAS). പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് സ്വയം പരിശീലിക്കുന്നതിനും
വിലയിരുത്തുന്നതിനും സഹായകമായ തരത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഇവ താഴെതന്നിരിക്കുന്ന ലിങ്കില്‍
നിന്നും ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. തുടര്‍ന്ന് സേവ്
ചെയ്ത zip ഫയലിനെ റൈറ്റ് ക്ലിക്ക് ചെയ്ത് Extract ചെയ്യുക. ഇപ്രകാരം Unzip
ചെയ്ത ഫയലില്‍ Double Click ചെയ്ത് ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി നല്‍കുമല്ലോ.
No comments:
Post a Comment