- www.sites.google.com നിങ്ങളുടെ ജിമെയില്‍ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് തുറക്കുക.
- ആദ്യപേജില്‍ ഇടതുവശത്തുള്ള Createല്‍ ക്ലിക്ക് ചെയ്യുക
- Name your site എന്നയിടത്ത് നിങ്ങളുടെ സൈറ്റിന് ഒരു പേര് നല്‍കുക
- ഇതോടൊപ്പം അതേപേരില്‍ Site Location വന്നിട്ടുണ്ടാകും. അതിന്റെ ഒടുവിലായി മറ്റെന്തെങ്കിലും അക്കങ്ങള്‍ ചേര്‍ക്കുക.
- തുടര്‍ന്ന് I'm not a robot എന്നു ഉറപ്പുവരുത്താനുള്ള ടെസ്റ്റ് ആയിരിക്കും. ചിലപ്പോള്‍ കുറേ ചിത്രങ്ങള്‍ തന്നിട്ട് 'ഫുഡ് ഐറ്റംസ് മാത്രം തിരഞ്ഞെടുക്കുക', അല്ലെങ്കില്‍ ചിത്രത്തില്‍ നിന്നും 'കാറുകള്‍ മാത്രം തിരഞ്ഞെടുക്കുക' തുടങ്ങിയ രീതിയായിരിക്കും അവലംബിക്കുക.
- ഇതേ പേജിന്റെ ഏറ്റവും മുകളിലായി Create ബട്ടണില്‍ ക്ലിക്ക് ചെയ്ത് അല്പനേരം കാത്തിരിക്കുക. സൈറ്റ് തയ്യാറായിക്കൊണ്ടിരിക്കുന്നു.....
- തുറന്നു വരുന്ന നമ്മുടെ സൈറ്റില്‍ ആദ്യത്തെ പേജ് തയ്യാറാക്കാന്‍ വലതു മുകളിലെ രണ്ടാമത്ത ഐക്കണായ Create a pageല്‍ (+ചിഹ്നത്തോടു കൂടിയത്) ചെയ്യാന്‍ ക്ലിക്ക് ചെയ്യുക.
- തുറന്നു വരുന്ന പേജിന് ഒരു പേര് നല്‍കുക. ഇനി പേജിനു മുകളിലെ Createല്‍ ക്ലിക്ക് ചെയ്യുക
- ഇപ്പോള്‍ തയ്യാറായ നമ്മുടെ സൈറ്റിലെ ആദ്യ പേജിനു താഴെയായി Add files എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്ത് Location കാട്ടിക്കൊടുത്തു കൊണ്ട് നമ്മുടെ ഫയല്‍ സൈറ്റ്സില്‍ അപ്ലോഡ് ചെയ്യാം.
- ഫയല്‍ അപ്ലോഡ് ആയിക്കഴിഞ്ഞാല്‍ ഫയലിന്റെ പേരിനു നേരെ കാണുന്ന ഡൗണ്‍ ആരോ ഡൗണ്‍ലോഡ് ചെയ്യാനും ക്രോസ് ചിഹ്നം റിമൂവ് ചെയ്യാനുമാണ്. ഡൗണ്‍ ആരോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എടുത്താണ് ബ്ലോഗിന് അയച്ചു തരേണ്ടത്. ഒന്നു പരീക്ഷിച്ചു നോക്കൂ..
Breaking News
Tuesday, September 29, 2015
ഗൂഗിള്‍ സൈറ്റ്സില്‍ അക്കൗണ്ട് എടുക്കുന്ന വിധം.
Subscribe to:
Post Comments (Atom)
ആശംസകള്‍
ReplyDelete