കോഴിക്കോട് വച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിലെ
ഐ റ്റി മേളയിലെ ഹൈസ്കൂൾ വിഭാഗം
മൾട്ടിമീഡിയ പ്രസന്റേഷനിൽ
കൈക്കോട്ടുകടവ് പൂക്കോയ
തങ്ങൾ സ്മാരക ഹൈസ്കൂളിലെ
പത്താം തരം വിദ്യാർഥി എം സൽമാൻ
എ ഗ്രേഡോടെ രണ്ടാം സ്ഥാനം
നേടി അഭിമാനമായി .
സംസ്ഥാനത്ത്
തന്നെ എറെ ചർച്ചകൾക്കും
പ്രക്ഷോഭങ്ങൾക്കും
ഹേതുവായിക്കൊണ്ടിരിക്കുന്ന
"വികസനവും
പരിസ്ഥിതിയും "
എന്ന വിഷയത്തെ
ആസ്പദമാക്കി തയ്യാറക്കിയ
മികച്ച പ്രസന്റേഷനാണ് സൽമാന്
ഈ വിജയം നേടിക്കൊടുത്തത് .
പടന്നക്കടപ്പുറം
ഗവ. ഫിഷറീസ്
ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ
വി.പി
മുഹമ്മദ് സുബൈറിന്റെയും എം.എ
ആയിഷബി യുടെയും മകനാണ്.
No comments:
Post a Comment