ചെറുവത്തുര്‍ ഉപജില്ലാ ശാസ്ത്രോത്സവം കൈക്കോട്ട്കടവ് സ്കുളില്‍ വച്ച്
നടക്കുന്നു. 14, 15 തിയ്യതികളില്‍ കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്‌മാരക
ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന മത്സരത്തില്‍ ഉപജില്ലയിലെ എല്‍ .പി ,യു .പി
,ഹൈസ്കൂള്‍ ,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ 98 സ്കൂളുകളില്‍ നിന്നായി 2400 ഓളം
വിദ്യാർഥികളും 400 ഓളം അധ്യാപകരും മേളയിൽ പങ്കെടുക്കും .രണ്ടു
ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 114 ഇനങ്ങളില്‍ പ്രതിഭകള്‍ മാറ്റുരക്കും .14
നു ഐ റ്റി മേളയും ശാസ്ത്ര -ഗണിതശാസ്ത്രമേളയും ,15 നു പ്രവൃത്തി പരിചയ മേള
,സാമൂഹ്യ ശാസ്ത്ര മേള എന്നിവയും നടക്കും .മേളയില്‍ പങ്കെടുക്കുന്ന
സ്കൂളുകള്‍ ഓണ്‍ലൈന്‍ വഴി എന്‍ട്രി ഫോറം 8 നു 5 മണിക്ക് മുമ്പായി അപ്പ്
ലോഡ് ചെയ്യേണ്ടതാണ് .മേളയുടെ
സുഗമമായ നടത്തിപ്പിന് തൃക്കരിപുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി
ബഷീർ ചെയര്‍മാനും പ്രിന്‍സിപ്പാള്‍ എം അബ്ദുല്‍ റഷീദ് കണ്‍വീനറുമായി 101
അംഗ
സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു .
No comments:
Post a Comment