കൈക്കോട്ടുകടവ്
പൂക്കോയതങ്ങള്‍ സ്മാരക
സ്കൂളില്‍ നടന്ന തൃക്കരിപ്പൂര്‍
ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവവും
സ്കൂളിലെ കഴിഞ്ഞ എസ് എസ് എല്‍
സി പരീക്ഷയില്‍ മുഴുവന്‍
വിഷയങ്ങള്‍ക്കും എ പ്ലസ്
നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്വര്‍ണമെഡലുകള്‍ വിതരണവും ചെയ്ത് . ചടങ്ങില്‍
സ്കുൂള്‍ മാനേജര്‍ എസ്.
കുഞ്ഞഹമ്മദ് അധ്യക്ഷത
വഹിച്ചു. ഉന്നത
വിജയികള്‍ക്കുള്ള സ്കൂള്‍
പി.ടി.എ
കമ്മിറ്റി, സൗദി
കെ എം ജെ കമ്മിറ്റി എന്നിവരുടെ
സ്വര്‍ണമെഡലുകള്‍ യഥാക്രമം
മുബഷിര്‍ ഷാന്‍.സി,
മുഹമ്മദ് ശരീഫ്,
നഫീസത്ത് എം ടി പി,
നഫീസത്ത് എം പി,
ആയിഷബി കെ, ഖദീജാബി
എസ്, ഫര്‍ഹാന ടി,
സലീമ സുല്‍ത്താന
എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍
വിതരണം ചെയ്തു.
ഒന്നാം
ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള
പഠനോപകരണം വാര്‍ഡ് മെമ്പര്‍
നദീദ അബ്ദുള്‍ മജീദ് വിതരണം
ചെയ്തു. എന്‍ എം
എം എസ് സ്കോളര്‍ഷിപ്പ്
വിജയികള്‍ക്കുള്ള ഉപഹാര
സമര്‍പ്പണം വാര്‍ഡ് മെമ്പര്‍
എന്‍. അബ്ദുള്ള
നിര്‍വഹിച്ചു.
ഈ വര്‍ഷം
സര്‍വീസില്‍ നിന്ന് വിരമിച്ച
പി സാവിത്രി, കെ
വിജയമ്മ എന്നിവര്‍ക്കുള്ള
ഉപഹാരം ജില്ലാ കളക്ടര്‍ വിതരണം
ചെയ്തു.
9 വിഷയങ്ങള്‍ക്ക്
A+ നേടിയ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ഉപഹാരം വി.കെ ബാവ
വിതരണം ചെയ്തു. എല്‍
എസ് എസ് വിജയി-ശ്രീലക്ഷ്മി
സുരേഷിനുള്ള ഉപഹാരം എം ടി പി
കരീം വിതരണം ചെയ്തു. എം
ടി പി സൈനബ, ഷൂക്കൂര്‍
മണിയനോടി, കെ
അമീറലി, വി.വി
ഉണ്ണികൃഷ്ണന്‍, ടി
കെ അബൂസാലി, പി
ശശിധരന്‍, ബി
വിനോദ് കുമാര്‍ എന്നിവര്‍
സംസാരിച്ചു. ഹെഡ്‍മാസ്റ്റര്‍
ഇന്‍ ചാര്‍ജ് ടി കുഞ്ഞബ്ദുള്ള
സ്വാഗതവും പി മുഹമ്മദ് നന്ദിയും
പറഞ്ഞു.
ബ്ലോഗില്‍ കൃത്യമായി പോസ്റ്റിങ്ങ് നടത്താന്‍ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന അധ്യാപകസുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ് വിദ്യാലയ മികവ് പൊതുസമൂഹത്തിലെത്തിക്കുക എന്നത്.പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇതു സഹായകരമാകും.....................പരിസ്ഥിതി ദിന പ്രവര്‍ത്തനമടക്കമുള്ള കൂടുതല്‍ പോസ്റ്റിങ്ങുകള്‍ പ്രതീക്ഷിക്കുന്നു....അഭിനന്ദനങ്ങള്‍
ReplyDeleteസ്കൂളിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്നു. പുതിയ അക്കാദമികവര്‍ഷത്തെ വാര്‍ത്തകളും അറിയിപ്പുകളും ചേര്‍ത്ത് ബ്ലോഗ് വീണ്ടും സജീവമാക്കിയതിന് അഭിനന്ദനങ്ങള്‍. ഈ സജീവത നിലനിര്‍ത്തുമല്ലോ. പരിസ്ഥിതിദിനം, വായനാദിനം തുടങ്ങിയവയുടെ വാര്‍ത്തകളും പ്രതീക്ഷിക്കുന്നു.
Delete