തിരവനന്തപ്പുരത്തുനിന്ന്
കൊച്ചിയിലേക്കുള്ള നാവിക
വിമാനത്തിലിരുന്ന് പുറത്തേക്കു
നോക്കുമ്പോള്‍ കണ്ട ആകാശത്തിനും
ഞങ്ങള്‍ക്കരികിലുള്ള പേടകത്തിനും
ഒരേ നിറമായിരുന്നു പ്രത്യാവശയുടെ
നീല .
മേഘത്തുണ്ടുപോലെ
അതിനുള്ളില്‍ ഹൃദയുമുണ്ടന്നോര്‍ക്കുമ്പോള്‍
വൈകാരിത വല്ലാത്തൊരു തണുപ്പോടെ
വന്നു തൊടുന്നതു പോലെ തോന്നി
.
ജീവിതത്തില്‍
പതിനഞ്ചാമത്തെ തവണയാണ്
മനിഷ്യഹൃദയം മാറ്റിവെക്കാനൊരുങ്ങിയത്.
ലിസി
ആശുപത്രിയിലെ ഒൗദ്യോഗിക
ജീവിതത്തില്‍ പതിമ്മൂന്നാംവട്ടം.
പക്ഷേ
ഇത്രയും ഹൃദയമാറ്റാങ്ങള്‍ക്കില്ലാത്ത
അപൂര്‍വതയും വികാരനിര്‍ഭരതയും
ഇത്തവണ ഉണ്ടായി.
കാരണം
ഇവിടെ കാതങ്ങള്‍ക്കകലെ
ഒരിടത്തുനിന്ന് പറന്നു
വരികയാണ് .ഒരാളില്‍
നിന്ന് മറ്റൊരാളിലേക്കുള്ള
ജീവന്റെ പരാഗണം .
ഇന്ത്യയില്‍
എയര്‍ ആംബലന്‍സുപയോഗിച്
ഹൃദയം മറ്റൊരിടത്തേക്ക്
കൊണ്ടുപോയിട്ടുണ്ട്.
പക്ഷേ
,
നാവികവിമാനത്തില്‍
സിവിലിയന്‍ ആവശ്യത്തിനായി
ഹൃദയം കൊണ്ടുപോകുന്നത്
ആദ്യമായിരുന്നു.
കേരളത്തിലാകട്ടെ
വിമാനത്തില്‍ ഹൃൃദയമെത്തുന്നത്
ചരിത്രത്തിലെ ആദ്യത്തെ സംഭവം.
കേരളത്തില്‍
അവയവമാറ്റത്തിനുള്ള സര്‍ക്കാര്‍
സംവിധാനമാണ് കെ.എന്‍.ഒ.എസ്
അവയവം
ദാനംചെയ്യാന്‍ താത്പര്യമള്ളവര്‍ക്കും
അത് ഏറ്റുവാങ്ങേണ്ടവര്‍ക്കുമിടയിലുള്ള
കണ്ണിയാണ് ഇത്.
മാത്യു
ആച്ചാടിന് ഹൃദയം ആവശ്യമുണ്ടെന്ന
വിവരം ലിസി ആശുപത്രിയില്‍
നിന്ന് കെ.എന്‍.ഒ.എസില്‍
നേരത്തേ അറിയിച്ചിരുന്നു.
No comments:
Post a Comment