Breaking News

Maths Online Exam Score Click here first Second Third SAMAGRA CLICK HERE Rank list 2020 SSLC Model exam Click here

Wednesday, July 8, 2015

TEACHERS PACKAGE 2015

                                               അധ്യാപക പാക്കേജ്
    2010-11 ലെ തസ്തിക നിര്‍ണ്ണയം തന്നെ 2014-15 വര്‍ഷത്തേക്ക് തുടരുന്നതായിരിക്കും.  2010-11 ല്‍ നിലവിലുണ്ടായിരുന്ന തസ്തികകളില്‍ 2011-12 ന് ശേഷം രാജി, മരണം, റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നീ തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് 1:30/1:35 അനുപാതം അനുസരിച്ച് അംഗീകാരം നല്‍കാവുന്നതാണ്.  2011-12 മുതല്‍ 2014-15 വരെ നടത്തിയ നിയമനങ്ങള്‍ക്ക് ഇപ്രകാരം പ്രാബല്യം ഉണ്ടായിരിക്കും.

    2015-16 മുതല്‍ കെ.ഇ.ആര്‍ പ്രകാരം 1:45  അനുപാതം അനുസരിച്ചായിരിക്കും തസ്തികകള്‍ അനുവദിക്കുക.
    2015-16 മുതല്‍ മേല്‍ പ്രകാരം തസ്തിക നിര്‍ണ്ണയം നടത്തുമ്പോള്‍ രാജി, മരണം, റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, സ്ഥലമാറ്റം എന്നീ തസ്തികകളില്‍ 2011-12 ന് ശേഷം നിയമിച്ചവര്‍ പുറത്തുപോകുന്ന സാഹചര്യം ഉണ്ടായാല്‍ അവരെ ശമ്പളം നല്‍കി സംരക്ഷിക്കുന്നതാണ്. അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കും സംരക്ഷണം നല്‍കുന്നതാണ്.  അവരെ എങ്ങനെ പുനര്‍വിന്യാസിക്കണമെന്നത് ഗവണ്‍മെന്റ് തീരുമാനിക്കും.  കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ അവരുടെ സ്‌കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവില്‍ അവരെ നിയമിക്കേണ്ടതാണ്.  വ്യക്തിഗത മാനേജ്‌മെന്റുകളും തങ്ങളുടെ സ്‌കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവില്‍ അവരെ നിയമിക്കാന്‍ ബാധ്യസ്ഥരാണ്.  അപ്രകാരം നിയമിക്കപ്പെടുന്നതുവരെ അവര്‍ക്ക് ഗവണ്‍മെന്റ് സംരക്ഷണം നല്‍കുന്നതായിരിക്കും.


    കെ.ഇ.ആറില്‍ അനുശാസിക്കും പ്രകാരം കുട്ടികള്‍/പീരിയഡ് ഉണ്ടെങ്കില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ സ്‌കൂളുകളില്‍ നിയമിക്കുവാന്‍ ബന്ധപ്പെട്ട മാനേജ്‌മെന്റിന് അവകാശമുണ്ടായിരിക്കും.  ഒരു സ്‌കൂളില്‍ കെ.ഇ.ആര്‍. ഇല്‍ അനുശാസിക്കും പ്രകാരം ഉള്ള പീരിയഡ്/ കുട്ടികള്‍ ഇല്ലെങ്കില്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ക്ക് അവരുടെ കീഴിലുള്ള സ്‌കൂളുകള്‍ ക്ലബ്ബ് ചെയ്ത് അധ്യാപകരെ നിയമിക്കാവുന്നതാണ്.  വ്യക്തിഗത മാനേജ്‌മെന്റ് സ്‌കൂളുകള്‍ ക്ലബ് ചെയ്ത് സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ സര്‍ക്കാര്‍ നിയമിക്കുന്നതാണ്.
    2015-16 മുതല്‍ സര്‍ക്കാര്‍ അനുമതി വാങ്ങി മാത്രമേ മാനേജ്‌മെന്റിന് അധ്യാപകരുടെ നിയമനത്തിന് അവകാശമുണ്ടായിരിക്കുകയുള്ളൂ.  അര്‍ഹതയുള്ള തസ്തികകളിലെ നിയമനത്തിന് മാനേജ്‌മെന്റ് അവകാശം ഉന്നയിച്ചാല്‍ 30 ദിവസത്തിനകം ഗവണ്‍മെന്റ് തീരുമാനം അറിയിക്കേണ്ടതാണ്.  അങ്ങനെ തീരുമാനം അറിയിക്കുന്നില്ല എങ്കില്‍ മാനേജ്‌മെന്റിന് നിയമനവുമായി മുന്നോട്ടു പോകാവുന്നതും ഗവണ്‍മെന്റ് പരിശോധിച്ച് അംഗീകാരം നല്‍കുമ്പോള്‍ നിയമന തീയതി മുതല്‍ അധ്യാപകര്‍ക്ക് എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കുന്നതുമായിരിക്കും.
    മേല്‍പ്രകാരം നിയമിക്കപ്പെട്ട അധ്യാപര്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ 2014-15 വരെയുള്ള ശമ്പള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതും 2019-20 ന് ശേഷം മാത്രം പിന്‍വലിക്കാന്‍ അവകാശമുണ്ടായിരിക്കുന്നതുമായിരിക്കും.
    2011-12 ന് ശേഷം അഡീഷണല്‍ തസ്തികകളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കെ.ഇ.ആര്‍. വ്യവസ്ഥ പ്രകാരം 1:45 അനുപാതത്തില്‍ തസ്തികകയ്ക്ക് അര്‍ഹതയുണ്ടെങ്കില്‍ മാത്രമേ അംഗീകാരം നല്‍കുകയുള്ളൂ.  പിന്നീടുള്ള വര്‍ഷങ്ങളില്‍ തസ്തിക നഷ്ടം കാരണം പുറത്താവുന്ന സാഹചര്യം ഉണ്ടായാല്‍ അവര്‍ക്ക് ചട്ടം 51 എ അവകാശത്തിന് മാത്രമേ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
    മെയിന്റനന്‍സ് ഗ്രാന്റിനുള്ള ആദ്യ ഒരു വര്‍ഷത്തെ കുടിശിക യു.ഐ.ഡിയുടെ അടിസ്ഥാനത്തില്‍ 2015 ഡിസംബറിനകം അനുവദിച്ച് നല്‍കുന്നതാണ്.
    മൂന്ന് മാസം വരെയുള്ള അവധി ഒഴിവുകളിലെ നിയമനത്തിന് ബന്ധപ്പെട്ട മാനേജ്‌മെന്റുകള്‍ തന്നെ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതാണ്.
    അണ്‍ഇക്കണോമിക് സ്‌കൂളുകളെ സംബന്ധിച്ച് നിലവിലുള്ള 06.11.2012 ലെ സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ തുടരുന്നതാണ്. 

TEACHERS PACKAGE
The 2010-11 post identification will continue for the 2014-15 year as well. Sanction will be given to those who are posted after 2011-12 against the vacancies raised due to resignation, death , retirement, promotion or transfer  in the posts that existed in 2010-11 in the 1:30/1:35.This will take effect for the  postings made from 2011-12 to 2014-15.
The posts will be sanctioned in the ratio 1:45 as per stipulations of KER from 2015-16.
When post identifications are done from 2015-16 and if those posted after 2011-12  are to be expelled due to resignation, death , retirement, promotion or transfer  they will be protected by giving salary. Those included in the teachers’ bank will also be protected. Government would take a decision on how to redeploy them. Corporate Managements should post them in their own school as vacancy arises. Individual Managements are also entitled to post them in their schools when vacancy arises. They will be given protection by the government till they get posted.
Managements will have the right to post specialist teachers in schools if there are required students/ periods as per KER. If there is no required period/ students as mentioned in KER in a school then Corporate Managements can club the schools under them and post teachers.  Individual Management Schools will be clubbed and specialist teachers will be posted by the Government.
From 2015-16 onwards managements will have the right to make postings only after obtaining sanction from the government. If the managements claim to make postings in the eligible posts, then the Government should convey their decision within 30 days. If the Government is not responding to the same then the management can go ahead with the posting and when the Government gives sanction after verification, the teachers will be entitled to get all benefits right from the date on which they are given posting.
When sanction is given to teachers posted as per the above rules their salary arrears till 2014-15 will be merged in PF and they will be entitled to withdraw the same only after 2019-20.
 Those who are posted in additional posts after 2011-12 and if the post has got the right as per KER in the ratio 1:45, then only sanction will be accorded. If they are to go out in succeeding years sue to loss of post they will be entitled only the right under rule 51A.
The arrear for maintenance grant will be sanctioned before 2015 December on the basis of  UID.
The managements should make arrangements for the posting of teachers in the leave vacancy up to three months.
The norms in the GO dated 06-11-2012 will be in effect for uneconomic schools.

No comments:

Post a Comment