Breaking News

Maths Online Exam Score Click here first Second Third SAMAGRA CLICK HERE Rank list 2020 SSLC Model exam Click here

Friday, January 15, 2016

ഒരുക്കം 2016


പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2016 പ്രസിദ്ധീകരിച്ചു. മുന്‍വര്‍ഷങ്ങളിലെ പരീക്ഷാര്‍ത്ഥികളുടെ വാക്കുകളില്‍ നിന്നും ഒരുക്കം ചോദ്യങ്ങള്‍ ചെയ്തു പരിശീലിച്ചതു കൊണ്ട് പ്രധാന പരീക്ഷയെ അനായാസം നേരിടാന്‍ സാധിച്ചുവെന്നാണ് മനസ്സിലാക്കാനാകുന്നത്. ആയതുകൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഇത്തവണത്തെ ഒരുക്കത്തെ ഗൗരവപൂര്‍വം സമീപിക്കുമല്ലോ. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും നിങ്ങളുടെ സംശയങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.
Sl.No Subjects
1 Malayalam
2 Arabic
3 Sanskrit
4 Urdu
5 English
Answer key
6 Hindi
7 Social Science
8 Physics
9 Chemistry
10 Biology
11 Mathematics

Thursday, December 31, 2015

ഷീല ടീച്ചർ മെമ്മോറിയൽ ക്വിസ് 2015

അകാലത്തിൽ ഓർമ്മയായ പ്രിയപ്പെട്ട ടീച്ചറുടെ ഓർമ്മയ്ക്കായി കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ ഷീല ടീച്ചർ മെമ്മോറിയൽ ക്വിസ് സംഘടിപ്പിച്ചു.
മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് റിട്ട. സർവേ അസി.ഡയറക്ടറും ടീച്ചറുടെ കുടുംബ സുഹൃത്തുമായ സി.പി. നരേന്ദ്രനാഥ്‌ ക്യാഷ് അവാർഡുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.


ജേതാക്കൾ

.................
ഹൈസ്കൂൾ വിഭാഗം:
I. റാസിഖ്.എം 9 C
II. ഹാമിദ് സഹ്റാൻ 8 D
യു.പി.വിഭാഗം:
I. മുഹ്സിന ഷാനി.സി 7 C
II. ശ്രീലക്ഷി സുരേഷ് 5 B
എൽ.പി.വിഭാഗം:
I .ദേവപ്രിയ കെ.പി 4 D
II. സാജിദ . വി 3 B

Thursday, November 19, 2015

Tuesday, September 29, 2015

ഗൂഗിള്‍ സൈറ്റ്സില്‍ അക്കൗണ്ട് എടുക്കുന്ന വിധം.

  1. www.sites.google.com നിങ്ങളുടെ ജിമെയില്‍ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് തുറക്കുക.
  2. ആദ്യപേജില്‍ ഇടതുവശത്തുള്ള Createല്‍ ക്ലിക്ക് ചെയ്യുക
  3. Name your site എന്നയിടത്ത് നിങ്ങളുടെ സൈറ്റിന് ഒരു പേര് നല്‍കുക
  4. ഇതോടൊപ്പം അതേപേരില്‍ Site Location വന്നിട്ടുണ്ടാകും. അതിന്റെ ഒടുവിലായി മറ്റെന്തെങ്കിലും അക്കങ്ങള്‍ ചേര്‍ക്കുക.
  5. തുടര്‍ന്ന് I'm not a robot എന്നു ഉറപ്പുവരുത്താനുള്ള ടെസ്റ്റ് ആയിരിക്കും. ചിലപ്പോള്‍ കുറേ ചിത്രങ്ങള്‍ തന്നിട്ട് 'ഫുഡ് ഐറ്റംസ് മാത്രം തിരഞ്ഞെടുക്കുക', അല്ലെങ്കില്‍ ചിത്രത്തില്‍ നിന്നും 'കാറുകള്‍ മാത്രം തിരഞ്ഞെടുക്കുക' തുടങ്ങിയ രീതിയായിരിക്കും അവലംബിക്കുക.
  6. ഇതേ പേജിന്റെ ഏറ്റവും മുകളിലായി Create ബട്ടണില്‍ ക്ലിക്ക് ചെയ്ത് അല്പനേരം കാത്തിരിക്കുക. സൈറ്റ് തയ്യാറായിക്കൊണ്ടിരിക്കുന്നു.....
  7. തുറന്നു വരുന്ന നമ്മുടെ സൈറ്റില്‍ ആദ്യത്തെ പേജ് തയ്യാറാക്കാന്‍ വലതു മുകളിലെ രണ്ടാമത്ത ഐക്കണായ Create a pageല്‍ (+ചിഹ്നത്തോടു കൂടിയത്) ചെയ്യാന്‍ ക്ലിക്ക് ചെയ്യുക.
  8. തുറന്നു വരുന്ന പേജിന് ഒരു പേര് നല്‍കുക. ഇനി പേജിനു മുകളിലെ Createല്‍ ക്ലിക്ക് ചെയ്യുക
  9. ഇപ്പോള്‍ തയ്യാറായ നമ്മുടെ സൈറ്റിലെ ആദ്യ പേജിനു താഴെയായി Add files എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്ത് Location കാട്ടിക്കൊടുത്തു കൊണ്ട് നമ്മുടെ ഫയല്‍ സൈറ്റ്സില്‍ അപ്ലോഡ് ചെയ്യാം.
  10. ഫയല്‍ അപ്ലോഡ് ആയിക്കഴിഞ്ഞാല്‍ ഫയലിന്റെ പേരിനു നേരെ കാണുന്ന ഡൗണ്‍ ആരോ ഡൗണ്‍ലോഡ് ചെയ്യാനും ക്രോസ് ചിഹ്നം റിമൂവ് ചെയ്യാനുമാണ്. ഡൗണ്‍ ആരോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എടുത്താണ് ബ്ലോഗിന് അയച്ചു തരേണ്ടത്. ഒന്നു പരീക്ഷിച്ചു നോക്കൂ..

Monday, September 28, 2015

സ്കൂള്‍ സ്പോര്‍ട്സ് 2015 ആരംഭിച്ചു

കൈക്കോട്ട്കടവ് സ്കൂളിലെ  2015 സ്കൂള്‍ സ്പോര്‍ട്സ്

Tuesday, September 15, 2015

2015 ഒന്നാം പാദവാര്‍ഷികപ്പരീക്ഷയുടെ ലഭ്യമായ ഉത്തരസൂചികകള്‍