Breaking News

Maths Online Exam Score Click here first Second Third SAMAGRA CLICK HERE Rank list 2020 SSLC Model exam Click here

Wednesday, February 4, 2015

ഒരുക്കം 2015



സംസ്ഥാന വിദ്യാഭ്യാസ വകുപ്പു പുറത്തിറക്കുന്ന ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പാണ് ഇന്നത്തെ പോസ്റ്റ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ഒരുക്കം പഠനസഹായികള്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടാറുണ്ട്. ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം 
  1. Malayalam
  2. English
  3. Hindi
  4. Arabic
  5. Urudu
  6. Physics
  7. Chemistry
  8. Biology
  9. Social Science
  10. Maths

Monday, February 2, 2015

SSLC VALUATION

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എക്‌സാമിനറായി തെരഞ്ഞെടുക്കപ്പെടാനുള്ള ഓണ്‍ലൈന്‍ അപേക്ഷ click here ഫെബ്രുവരി എട്ട് വരെ സമര്‍പ്പിക്കാം. പ്രഥമാധ്യാപകര്‍ അപേക്ഷകളുടെ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ പതിനൊന്നിനകവും അപേക്ഷകളുടെ പ്രിന്റൗട്ട് അതതു ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ പതിമൂന്നിനകവും നല്‍ണം. മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ കുറവ് നേരിടുന്നതിനാല്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അധ്യാപകര്‍ക്ക് ഈ വര്‍ഷം നിര്‍ബന്ധിത നിയമനം നല്‍കും. ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടുള്ള ഈ വിഷയങ്ങളിലെ എല്ലാ എച്ച്.എസ്.എ.മാരും അതത് സോണിലെ സൗകര്യപ്രദമായ ക്യാമ്പ് ഓപ്റ്റ് ചെയ്ത് വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരം വെബ്‌സൈറ്റിലും പരീക്ഷാഭവനിലും ലഭിക്കും.

Sunday, January 11, 2015

എസ്.എസ്. എല്‍.സി. പഠന സഹായി



കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ 2014-15 അധ്യയന വര്‍ഷം എസ്.എസ്. എല്‍.സി പരീക്ഷ വിജയ ശതമാനവും ഗുണ നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ് , കെമിസ്ട്രി, ബയോളജി ഗണിതം എന്നീ പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയതാണ് ഈ പഠന സഹായി.

       1. English
       2. Hindi
       3. Maths
      4. Physics
      5. Biology
      6.Chemistry
      7. S S

Tuesday, December 30, 2014

അദ്ധ്യാപക ബാങ്ക്

അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും

            അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവായി. 2010-11 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഡിവിഷനുകളും തസ്തികകളുമാണ് അദ്ധ്യാപക പാക്കേജിന്റെ അടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കുന്നത്.

യു.ഐ.ഡി. അനുസരിച്ചുള്ള 2014-15 ലെ തസ്തിക നിര്‍ണ്ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11 ലെ തസ്തികനിര്‍ണ്ണയത്തേക്കാള്‍ കുറവാണെങ്കില്‍ 2014-15 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയ ഡിവിഷനുകളും തസ്തികകളും മാത്രമേ അനുവദിക്കുകയുള്ളൂ. ഇതിന്‍പ്രകാരം അധികമായി വരുന്ന അദ്ധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാരിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ലഭ്യമാക്കേണ്ടതാണെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. യു.ഐ.ഡി. അനുസരിച്ച് 2014-15 ലെ തസ്തികനിര്‍ണ്ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11 ലെ തസ്തിക നിര്‍ണയത്തേക്കാള്‍ കൂടുതലാണെങ്കില്‍ അധിക ഡിവിഷനുകളും തസ്തികകളും അനുവദിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ ആയിരിക്കും. മാനേജര്‍മാര്‍ അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാരെ നിയമിച്ചുകൊണ്ട് പുറപ്പെടുവിക്കുന്ന നിയമന ഉത്തരവുകളിലും ഒഴിവുകള്‍ നികത്തുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനിലും തസ്തികനിര്‍ണ്ണയം സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളിലെ വ്യവസ്ഥകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വിശദാംശങ്ങളും വ്യക്തമായി ഉള്‍പ്പെടുത്തണം. കെ.ഇ.ആര്‍.പ്രകാരം 1:45 അനുപാതത്തില്‍ തന്നെ തസ്തികനിര്‍ണ്ണയം നടത്തണമെന്നതാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍ റിട്ടയര്‍മെന്റ്, മരണം, രാജി, പ്രൊമോഷന്‍ എന്നീ ഒഴിവുകളില്‍ മാനേജര്‍മാര്‍ 2013-14 മുതല്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് 1 : 45 അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമല്ലാതെ വരുന്ന പക്ഷം ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ 1:30, അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളില്‍ 1: 35 എന്ന അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമെങ്കില്‍ അംഗീകരിക്കും. 2014-15 മുതല്‍ 1:45 അനുപാതത്തില്‍ മാത്രമേ മേല്‍പ്പറഞ്ഞ സ്ഥിരം ഒഴിവുകളിലെ തസ്തികനിര്‍ണ്ണയം നടത്തുകയുള്ളൂ എന്ന നിബന്ധനയ്ക്ക് വിധേയമായി ഒരു പ്രത്യേക നടപടിയെന്ന നിലയില്‍ ഒറ്റത്തവണത്തേയ്ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം നല്‍കുന്നത്. സ്ഥലം മാറ്റം മൂലമുണ്ടാകുന്ന ഒഴിവുകളിലും അവധി ഒഴിവുകളിലും നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് മുന്‍പ് അവ അംഗീകൃത തസ്തികകളാണെന്ന് എ.ഇ.ഒ/ഡി.ഇ.ഒ ഉറപ്പുവരുത്തണം. 31.3.2011 ന് മുമ്പ് റഗുലര്‍ നിയമനം ലഭിച്ചവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുവേണ്ടി ഒറ്റത്തവണ മാത്രം ഉള്ള ഒരു താത്ക്കാലിക നടപടി മാത്രമാണ് അദ്ധ്യാപക ബാങ്ക്. ഇനി അദ്ധ്യാപക ബാങ്കില്‍ അധികമായി ആരെയും ഉള്‍പ്പെടുത്തില്ല. സര്‍ക്കാര്‍ സ്‌കൂളില്‍നിന്നും എയ്ഡഡ് സ്‌കൂളില്‍ നിന്നും അധിമായി അദ്ധ്യാപക ബാങ്കിലേക്ക് മാറ്റപ്പെടുന്ന അദ്ധ്യാപകരുടെ രണ്ട് പ്രത്യേക ലിസ്റ്റുകള്‍ റവന്യൂ ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കണം. സീനിയോറിറ്റി അടിസ്ഥാനമാക്കി ഓരോ വിഭാഗത്തെയും (എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഭാഷാധ്യാപകര്‍, എന്നിങ്ങനെ) ഇതില്‍ഉള്‍പ്പെടുത്തണം.

Saturday, October 25, 2014

UID CORRECTION

 സ്കൂളിലെ കുട്ടികളുടേയും ജീവനക്കാരുടയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തിയിട്ടുണ്ട്. (Click here School Employees Details ) കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് അദ്ധ്യാപക വര്‍ഗത്തിനു നാണക്കേടു വരുത്തിയതും നമ്മള്‍ കണ്ടു. എന്നാല്‍ ആറാം പ്രവര്‍ത്തിദിവസം നല്കിയ കണക്കും സമ്പൂര്‍ണ്ണയിലെ ആധാര്‍ പ്രകാരമുള്ള വിവരങ്ങളും വ്യത്യാസം കാണുന്നതിനാല്‍ അംഗീകരിക്കാനാകില്ലെന്നും വ്യാജ  (?) ആധാര്‍ ആണെന്നുമുള്ള ധാരണ പരന്നിരിക്കുകയാണ്. സ്കൂള്‍ റജിസ്റ്ററിലെ വിവരങ്ങള്‍ മാറ്റി ആധാരിലേതു പോലെയാക്കുകയോ ആധാരിലെ വിവരങ്ങള്‍ മാറ്റി സ്കൂള്‍ റജിസ്റ്ററിലേതു പോലെയാക്കുകയോ ചെയ്താലേ സ്കോളര്‍ഷിപ്പും ഉച്ചക്കഞ്ഞിയും സൌജന്യവും ലഭിക്കുകയുള്ളൂ. സ്കൂള്‍ റജിസ്റ്ററിലെ വിവരങ്ങള്‍ ജനനസര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളാകയാല്‍  മാറ്റാന്‍ പ്രയാസമാണ്. എന്നാല്‍ ആധാരിലെ വിവരങ്ങള്‍, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തെളിവ് നല്‍കി തിരുത്താം.

Wednesday, October 15, 2014

ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.

കൈകോട്ടുകടവ്: രണ്ട് ദിവസങ്ങളിലായി കൈകോട്ടുകടവ് പൂക്കോയതങ്ങള്‍ സ്മാരക ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചെറുവത്തൂര്‍ ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ എല്‍ പി, യു പി, ഹൈസ്കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്രമേളയില്‍ 455 വിദ്യാര്‍ത്ഥികളും ഗണിതമേളയില്‍ 327 വിദ്യാര്‍ത്ഥികളും ഐടി മേളയില്‍ 123 വിദ്യാര്‍ത്ഥികളും പ്രവൃത്തി പരിചയ മേളയില്‍‌ 983 വിദ്യാര്‍ത്ഥികളും സാമൂഹികശാസ്ത്ര മേളയില്‍ 305 വിദ്യാര്‍ത്ഥികളും തങ്ങളുടെ പ്രതിഭ തെളിയിച്ചു. 
മേളയുടെ ഔപചാരികമായ ഉദ്ഘാടനം ശ്രീ കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വഹിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശ്രീ എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ശ്രീ കരുണാകരന്‍ മേസ്ത്രി, ശ്രീ വി കെ ഭാവ, ശ്രീമതി നദീദ അബ്ദുല്‍ മജീദ് എന്നിവരും ചെറുവത്തൂര്‍ എ ഇ ഒ ശ്രീ കെ പി പ്രകാശ് കുമാര്‍, എം എ സി കുഞ്ഞബ്ദുള്ള ഹാജി, എം ടി പി സൈനബ, വി വി ഉണ്ണിക്കൃഷ്ണന്‍, ടി കെ അബൂസാലി, കെ വി രാഘവന്‍ മാസ്റ്റര്‍, കെ വി അമ്പു, പി ടി എ പ്രസിഡന്റ് എസ് അഷ്റഫ് എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപാള്‍ എം അബ്ദുല്‍റഷീദ് സ്വാഗതവും ഹെഡ്മിസ്ട്രസ് പി സാവിത്രി നന്ദിയും പറഞ്ഞു.

Wednesday, October 8, 2014

ഉപജില്ലാ ശാസ്ത്രോത്സവം

     ചെറുവത്തുര്‍  ഉപജില്ലാ ശാസ്ത്രോത്സവം കൈക്കോട്ട്കടവ് സ്കുളില്‍ വച്ച് നടക്കുന്നു. 14, 15   തിയ്യതികളില്‍ കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്‌മാരക ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന മത്സരത്തില്‍  ഉപജില്ലയിലെ എല്‍ .പി ,യു .പി ,ഹൈസ്കൂള്‍ ,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ 98 സ്കൂളുകളില്‍   നിന്നായി 2400 ഓളം  വിദ്യാർഥികളും  400 ഓളം   അധ്യാപകരും മേളയിൽ പങ്കെടുക്കും .രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 114 ഇനങ്ങളില്‍  പ്രതിഭകള്‍ മാറ്റുരക്കും .14  നു ഐ റ്റി മേളയും ശാസ്ത്ര -ഗണിതശാസ്ത്രമേളയും ,15 നു പ്രവൃത്തി പരിചയ മേള ,സാമൂഹ്യ ശാസ്ത്ര മേള എന്നിവയും നടക്കും .മേളയില്‍  പങ്കെടുക്കുന്ന സ്കൂളുകള്‍  ഓണ്‍ലൈന്‍ വഴി എന്‍ട്രി ഫോറം 8 നു 5  മണിക്ക് മുമ്പായി അപ്പ്‌ ലോഡ് ചെയ്യേണ്ടതാണ്‌ .മേളയുടെ സുഗമമായ നടത്തിപ്പിന് തൃക്കരിപുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ജി  സി ബഷീർ   ചെയര്‍മാനും പ്രിന്‍സിപ്പാള്‍ എം അബ്ദുല്‍ റഷീദ് കണ്‍വീനറുമായി 101 അംഗ സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു .