Breaking News

Maths Online Exam Score Click here first Second Third SAMAGRA CLICK HERE Rank list 2020 SSLC Model exam Click here

Thursday, December 31, 2015

ഷീല ടീച്ചർ മെമ്മോറിയൽ ക്വിസ് 2015

അകാലത്തിൽ ഓർമ്മയായ പ്രിയപ്പെട്ട ടീച്ചറുടെ ഓർമ്മയ്ക്കായി കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ ഷീല ടീച്ചർ മെമ്മോറിയൽ ക്വിസ് സംഘടിപ്പിച്ചു.
മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് റിട്ട. സർവേ അസി.ഡയറക്ടറും ടീച്ചറുടെ കുടുംബ സുഹൃത്തുമായ സി.പി. നരേന്ദ്രനാഥ്‌ ക്യാഷ് അവാർഡുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.


ജേതാക്കൾ

.................
ഹൈസ്കൂൾ വിഭാഗം:
I. റാസിഖ്.എം 9 C
II. ഹാമിദ് സഹ്റാൻ 8 D
യു.പി.വിഭാഗം:
I. മുഹ്സിന ഷാനി.സി 7 C
II. ശ്രീലക്ഷി സുരേഷ് 5 B
എൽ.പി.വിഭാഗം:
I .ദേവപ്രിയ കെ.പി 4 D
II. സാജിദ . വി 3 B

Tuesday, September 29, 2015

ഗൂഗിള്‍ സൈറ്റ്സില്‍ അക്കൗണ്ട് എടുക്കുന്ന വിധം.

  1. www.sites.google.com നിങ്ങളുടെ ജിമെയില്‍ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് തുറക്കുക.
  2. ആദ്യപേജില്‍ ഇടതുവശത്തുള്ള Createല്‍ ക്ലിക്ക് ചെയ്യുക
  3. Name your site എന്നയിടത്ത് നിങ്ങളുടെ സൈറ്റിന് ഒരു പേര് നല്‍കുക
  4. ഇതോടൊപ്പം അതേപേരില്‍ Site Location വന്നിട്ടുണ്ടാകും. അതിന്റെ ഒടുവിലായി മറ്റെന്തെങ്കിലും അക്കങ്ങള്‍ ചേര്‍ക്കുക.
  5. തുടര്‍ന്ന് I'm not a robot എന്നു ഉറപ്പുവരുത്താനുള്ള ടെസ്റ്റ് ആയിരിക്കും. ചിലപ്പോള്‍ കുറേ ചിത്രങ്ങള്‍ തന്നിട്ട് 'ഫുഡ് ഐറ്റംസ് മാത്രം തിരഞ്ഞെടുക്കുക', അല്ലെങ്കില്‍ ചിത്രത്തില്‍ നിന്നും 'കാറുകള്‍ മാത്രം തിരഞ്ഞെടുക്കുക' തുടങ്ങിയ രീതിയായിരിക്കും അവലംബിക്കുക.
  6. ഇതേ പേജിന്റെ ഏറ്റവും മുകളിലായി Create ബട്ടണില്‍ ക്ലിക്ക് ചെയ്ത് അല്പനേരം കാത്തിരിക്കുക. സൈറ്റ് തയ്യാറായിക്കൊണ്ടിരിക്കുന്നു.....
  7. തുറന്നു വരുന്ന നമ്മുടെ സൈറ്റില്‍ ആദ്യത്തെ പേജ് തയ്യാറാക്കാന്‍ വലതു മുകളിലെ രണ്ടാമത്ത ഐക്കണായ Create a pageല്‍ (+ചിഹ്നത്തോടു കൂടിയത്) ചെയ്യാന്‍ ക്ലിക്ക് ചെയ്യുക.
  8. തുറന്നു വരുന്ന പേജിന് ഒരു പേര് നല്‍കുക. ഇനി പേജിനു മുകളിലെ Createല്‍ ക്ലിക്ക് ചെയ്യുക
  9. ഇപ്പോള്‍ തയ്യാറായ നമ്മുടെ സൈറ്റിലെ ആദ്യ പേജിനു താഴെയായി Add files എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്ത് Location കാട്ടിക്കൊടുത്തു കൊണ്ട് നമ്മുടെ ഫയല്‍ സൈറ്റ്സില്‍ അപ്ലോഡ് ചെയ്യാം.
  10. ഫയല്‍ അപ്ലോഡ് ആയിക്കഴിഞ്ഞാല്‍ ഫയലിന്റെ പേരിനു നേരെ കാണുന്ന ഡൗണ്‍ ആരോ ഡൗണ്‍ലോഡ് ചെയ്യാനും ക്രോസ് ചിഹ്നം റിമൂവ് ചെയ്യാനുമാണ്. ഡൗണ്‍ ആരോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എടുത്താണ് ബ്ലോഗിന് അയച്ചു തരേണ്ടത്. ഒന്നു പരീക്ഷിച്ചു നോക്കൂ..

Monday, September 28, 2015

സ്കൂള്‍ സ്പോര്‍ട്സ് 2015 ആരംഭിച്ചു

കൈക്കോട്ട്കടവ് സ്കൂളിലെ  2015 സ്കൂള്‍ സ്പോര്‍ട്സ്

Tuesday, September 15, 2015

2015 ഒന്നാം പാദവാര്‍ഷികപ്പരീക്ഷയുടെ ലഭ്യമായ ഉത്തരസൂചികകള്‍

Monday, September 7, 2015

SCERT Question Bank

2015 ല്‍ പുതുക്കിയ പാഠപുസ്തകമനുസരിച്ച് ഏസ്.സി.ഇ.ആര്‍. ടി. പ്രസിദ്ധീകരിച്ച എട്ടാം ക്ലാസിലെ ചോദ്യശേഖരം ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.

Malayalam : STD VIII | STD IX | STD X
Arabic : STD VIII | STD IX | STD X
Urudu : STD VIII | STD IX | STD X
English : STD VIII | STD IX | STD X
Hindi : STD VIII | STD IX | STD X
Social Science : STD VIII | STD IX | STD X
Physics : STD VIII | STD IX | STD X
Chemistry : STD VIII | STD IX | STD X
Biology : STD VIII | STD IX | STD X
Mathematics : STD VIII | STD IX | STD X

Sanskrit : STD VIII | STD IX | STD X
Thanks to Sathiajith V. J, SIHS, Ummathur

Questions from Previous Question Paper
STD X Maths (EM)
Thanks to C.G Babu, Centaur Institute of Teaching and Coaching Adinadu,Ambanattu Jn:,Karunagappally:

THS Question Papers
Thanks to Vijayakumar M.D, THS Koovappally, Kottayam

STD IX THS First Term (EM) Question paper 2014-2015

First Term maths (EM) Question Papers for September 2013
STD VIII (THS) | STD IX (State) | STD X (THS)

Mathematics First Term Sample Question Papers
STD VIII | STD IX

Koottorukkam for STD X : GVHS, Kadakkal
(Thanks to Vipin Mahatma, Kadakkal)
Unit 1 - സമാന്തരശ്രേണികള്‍
Questions | Answers
Unit 2 - വൃത്തങ്ങള്‍
Questions | Answers
Unit 3 - രണ്ടാംകൃതി സമവാക്യങ്ങള്‍
Questions | Answers
Unit 4 - ത്രികോണമിതി
Questions | Answers

Friday, September 4, 2015

ഫലവൃക്ഷത്തൈ വിതരണം


ഇക്കോ ക്ലബിന്റെ നേതൃത്തില്‍ കൈക്കൊട്ട്കടവ് സ്കൂളില്‍ നടത്തിയ ഫലവൃക്ഷതൈയുടെ വിതരണം ഹെഡ്‌‌മാസ്റ്റര്‍ ശ്രീ കുഞ്ഞബ്‌‌ദുള്ള സര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീ മുഹമ്മദ് മാസ്റ്റര്‍, ശ്രീ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.


Monday, August 31, 2015

റേഷന്‍ കാര്‍ഡ് തെറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താം

2015-ലെ റേഷന്‍ കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ഉറപ്പാക്കാനും തെറ്റുകള്‍ തിരുത്താനും അവസരം. സിവില്‍ സപ്ലൈസിന്റെ ഔദ്യോഗിക സൈറ്റായ WWW.civilsupplieskerala.gov.in ല്‍ ആണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആഗസ്ത് 18 മുതല്‍ സെപ്.15 വരെയാണ് വിവരങ്ങള്‍ തിരുത്താനുള്ള കാലാവധി.

Friday, August 21, 2015

ഓണാഘോഷം

കൈക്കോട്ട്കടവ് സ്കൂളിലെ ഓണാഘോഷം



Friday, August 14, 2015

സ്വാതന്ത്ര ദിനം ആഘോ‍ഷിച്ചു




കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ വിദ്യാര്‍ത്ഥിക്ക് സ്വര്‍ണമെഡലുകള്‍ വിതരണം  ചെയ്തു. പത്താംതരം Dയില്‍ പഠിച്ച മുഹമ്മദലി ഷിഹാബ് എ എന്നകുട്ടിക്കാണ് പുനര്‍ മൂല്യനിര്‍ണയത്തിലൂടെ മലയാളം രണ്ടാം പേപ്പറിനും A+ ലഭിച്ചത്.

Monday, July 27, 2015

ഡോ. എ.പി.ജെ. അബ്ദുള്‍ കലാംഅന്തരിച്ചു

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (84) അന്തരിച്ചു. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണ കാരണം. അദ്ദേഹത്തോടുള്ള ആദരസൂചകമായി ചേര്‍ന്ന സ്കൂള്‍ അസംബ്ളി

Sunday, July 26, 2015

ഹൃദയം ഒരു പറവയാകുന്നു Dr. Jose Chacko Periyapuram എഴുതുന്നു

തിരവനന്തപ്പുരത്തുനിന്ന് കൊച്ചിയിലേക്കുള്ള നാവിക വിമാനത്തിലിരുന്ന് പുറത്തേക്കു നോക്കുമ്പോള്‍ കണ്ട ആകാശത്തിനും ഞങ്ങള്‍ക്കരികിലുള്ള പേടകത്തിനും ഒരേ നിറമായിരുന്നു പ്രത്യാവശയുടെ നീല . മേഘത്തുണ്ടുപോലെ അതിനുള്ളില്‍‍ ഹൃദയുമുണ്ടന്നോര്‍ക്കുമ്പോള്‍ വൈകാരിത വല്ലാത്തൊരു തണുപ്പോടെ വന്നു തൊടുന്നതു പോലെ തോന്നി .

Monday, July 13, 2015

ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍

അടിസ്ഥാന ശമ്പളം 2000 രൂപ മുതല്‍ 12,000 രൂപ വരെ വര്‍ധിപ്പിച്ചു കൊണ്ടുള്ള ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പെന്‍ഷന്‍ പ്രായം 56 വയസ്സില്‍ നിന്ന് 58 വയസ്സാക്കി വര്‍ധിപ്പിക്കണമെന്നും ശമ്പളപരിഷ്‌കരണം 10 വര്‍ഷം കൂടുമ്പോള്‍ മതിയെന്നുമാണ് പ്രധാന ശുപാര്‍ശ. 2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ സ്‌കെയില്‍ നടപ്പാക്കണമെന്നാണ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ചുവടെ നല്‍കിയിരിക്കുന്നു.

Wednesday, July 8, 2015

TEACHERS PACKAGE 2015

                                               അധ്യാപക പാക്കേജ്
    2010-11 ലെ തസ്തിക നിര്‍ണ്ണയം തന്നെ 2014-15 വര്‍ഷത്തേക്ക് തുടരുന്നതായിരിക്കും.  2010-11 ല്‍ നിലവിലുണ്ടായിരുന്ന തസ്തികകളില്‍ 2011-12 ന് ശേഷം രാജി, മരണം, റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നീ തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് 1:30/1:35 അനുപാതം അനുസരിച്ച് അംഗീകാരം നല്‍കാവുന്നതാണ്.  2011-12 മുതല്‍ 2014-15 വരെ നടത്തിയ നിയമനങ്ങള്‍ക്ക് ഇപ്രകാരം പ്രാബല്യം ഉണ്ടായിരിക്കും.

Sunday, June 21, 2015

കൈക്കോട്ടുകടവിന് 9 A+


പുനര്‍ മൂല്യനിര്‍ണയത്തിലൂടെ കൈക്കോട്ടുകടവ് സ്കൂളിന് എല്ലാവിഷയങ്ങള്‍ക്കും A+ കിട്ടിയ കുട്ടികളുടെ എണ്ണം ഒമ്പത് ആയി. പത്താംതരം Dയില്‍ പഠിച്ച മുഹമ്മദലി ഷിഹാബ് എ എന്നകുട്ടിക്കാണ് പുനര്‍ മൂല്യനിര്‍ണയത്തിലൂടെ മലയാളം രണ്ടാം പേപ്പറിനും A+ ലഭിച്ചത്. സ്കൂളിന്റെ ആശംസകള്‍ നേരുന്നു.

Monday, June 8, 2015

സ്വര്‍ണമെഡലുകള്‍ വിതരണം ചെയ്തു


കൈക്കോട്ടുകടവ് പൂക്കോയതങ്ങള്‍ സ്മാരക സ്കൂളില്‍ നടന്ന തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവവും സ്കൂളിലെ കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണമെഡലുകള്‍ വിതരണവും  ചെയ്ത് . ചടങ്ങില്‍ സ്കു‌ൂള്‍ മാനേജര്‍ എസ്. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ഉന്നത വിജയികള്‍ക്കുള്ള സ്കൂള്‍ പി.ടി.എ കമ്മിറ്റി, സൗദി കെ എം ജെ കമ്മിറ്റി എന്നിവരുടെ സ്വര്‍ണമെഡലുകള്‍ യഥാക്രമം മുബഷിര്‍ ഷാന്‍.സി, മുഹമ്മദ് ശരീഫ്, നഫീസത്ത് എം ടി പി, നഫീസത്ത് എം പി, ആയിഷബി കെ, ഖദീജാബി എസ്, ഫര്‍ഹാന ടി, സലീമ സുല്‍ത്താന എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ വിതരണം ചെയ്തു

Friday, May 29, 2015

സ്‌കൂള്‍ കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടൊരുങ്ങി

          സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുകയാണ്. ഉത്സവം കാണാന്‍ വരുന്ന കൗതുകത്തോടെയും ആകാംക്ഷയോടെയുമാകണം ഓരോ കുട്ടികളും സ്‌കൂളുകളിലെത്തിക്കാന്‍. അപ്പോള്‍ ഉത്സവം കാണാനെത്തിയ കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടും വേണം. വെറുതെ അര്‍ത്ഥമില്ലാത്ത പാട്ടുകളല്ല, അക്ഷര വൃക്ഷത്തണലില്‍ ഉത്സവമായ് ഒത്തൊരുമിക്കാനും കളികളിലൂടെ കണക്ക് കൂട്ടാനും സന്ദേശം നല്‍കുന്ന ഗാനം സര്‍വ്വ ശിക്ഷ അഭായാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങി കഴിഞ്ഞു.

SETIGAM- Maths Chapter II

പുതിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായമായ സമവാക്യങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയ SETIGAM (Self Evaluation Tool In GAMBAS). പാപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് സ്വയം പരിശീലിക്കുന്നതിനും വിലയിരുത്തുന്നതിനും സഹായകമായ തരത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഇവ താഴെതന്നിരിക്കുന്ന ലിങ്കില്‍ നിന്നും ‍ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. തുടര്‍ന്ന് സേവ് ചെയ്ത zip ഫയലിനെ റൈറ്റ് ക്ലിക്ക് ചെയ്ത് Extract ചെയ്യുക. ഇപ്രകാരം Unzip ചെയ്ത ഫയലില്‍ Double Click ചെയ്ത് ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി നല്‍കുമല്ലോ.

Wednesday, May 6, 2015

കൈക്കോട്ട് കടവിന് ഇക്കുറിയും 100 ശതമാനം

കൈക്കോട്ട് കടവിന് ഇക്കുറിയും 100 ശതമാനം വിജയം. 8 പേര്‍ക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചു

SSLC 2015- REVALUATION/PHOTO COPY/SCRUTINY അപേക്ഷ ക്ഷണിച്ചു

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് റീവാല്യുവേഷന്‍, ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി ഏപ്രില്‍ 30 മുതല്‍ മെയ് 8-ന് ഉച്ചക്ക് ഒരുമണി വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് ഫീസ് എന്നിവ സഹിതം എട്ടിന് ഉച്ചക്ക് രണ്ട് മണിക്കകം പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് സമര്‍പ്പിക്കണം. റീവാല്യുവേഷന് പേപ്പര്‍ ഒന്നിന് 400 രൂപ ഫോട്ടോകോപ്പിക്ക് 200 രൂപ സ്ക്രൂട്ടിണിക്ക് 50 രൂപ എന്ന നിരക്കിലാണ് ഫീസ് നല്‍കേണ്ടത്. ഐ ടി പരീക്ഷക്ക് റീവാല്യുവേഷന്‍, ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നിവ ഉണ്ടായിരിക്കുന്നതല്ല. വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പ്രധാനാധ്യാകര്‍ ഓണ്‍ലൈനായി വേരിഫൈ ചെയ്യണം. ഫീസ് അടച്ചതിന് രസീത് നല്‍കുകയും വേണം. വേരിഫൈ ചെയ്തതിന് ശേഷം ലഭിക്കുന്ന മൂന്ന് പ്രിന്റൗട്ടുകള്‍ അന്ന് തന്നെ പ്രധാനാധ്യാപകര്‍ കൗണ്ടര്‍സൈന്‍ ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
 സ്കൂള്‍ തലത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍
  1. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റൗട്ട് , ഫീസ് എന്നിവ മെയ് എട്ടിന് രണ്ട് മണി വരെ സ്വീകരിക്കാവുന്നതാണ്. ഫീസ് സ്വീകരിച്ചതിന് രസീത് നല്‍കണം
  2. ലഭിച്ച പ്രിന്റൗട്ടുകള്‍ ഓണ്‍ലൈനായി വേരിഫൈ ചെയ്യണം.
  3. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്ന അന്നു തന്നെ(മെയ് എട്ട്) വേരിഫിക്കേഷനും പൂര്‍ത്തീകരിച്ച് ലഭിക്കുന്ന മൂന്ന് പ്രിന്റൗട്ടുകള്‍ കൗണ്ടര്‍സൈന്‍ ചെയ്ത് വെകുന്നേരം അഞ്ച് മണിക്കകം DEO-യില്‍ സമര്‍പ്പിക്കണം.പ്രിന്റൗട്ടുകള്‍ സ്കൂളുകളില്‍ സൂക്ഷിച്ചാല്‍ മതി
  4. ഗ്രേഡുകളില്‍ മാറ്റം വന്നാല്‍ തുക തിരികെ നല്‍കേണ്ടതാണ്. ലഭിച്ച ഫീസിന്റെയും തിരികെ നല്‍കിയതിന്റെയും വിശദാംശങ്ങള്‍ രജിസ്റ്ററിലാക്കി സൂക്ഷിക്കണം
  5. തിരികെ നല്‍കിയതിന് ശേഷമുള്ള തുക പ്രധാനാധ്യാപകര്‍ 0202-01-102-99 other receipts എന്ന Head of Account-ല്‍ ജൂണ്‍ 30-നകം  ചെല്ലാന്‍ സഹിതം ട്രഷറിയില്‍അടക്കണം. ചെല്ലാന്റെ ഫോട്ടോകോപ്പിയും സര്‍ക്കുലറില്‍ തന്നിരിക്കുന്ന സ്റ്റേറ്റ്മെന്റും സഹിതം രജിസ്റ്റേര്‍ഡ് പോസ്റ്റായി ' സൂപ്രണ്ട്, എ സെക്ഷന്‍, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12' എന്ന വിലാസത്തില്‍ അയച്ച് നല്‍കണം
  6. സ്കൂള്‍ ആയി പരീക്ഷാഭവന്‍ സൈറ്റില്‍ User Name , Password ഇവ നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ ഇടത് വശത്തുള്ള Revaluation എന്നതിന് നേരെയുള്ള + ബട്ടണ്‍ അമര്‍ത്തുമ്പോള്‍ Revaluation Verification എന്ന ലിങ്ക് ലഭിക്കും ഈ ലിങ്ക് ഉപയോഗിച്ചാണ് പ്രധാനാധ്യാപകര്‍ Verification പൂര്‍ത്തീകരിക്കേണ്ടത്

Wednesday, March 11, 2015

SSLC EXAMINATION MARCH 2015

എസ്.എസ്.എല്‍. സി മൂല്യനിര്‍ണയത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ജില്ലകളിലായി സ്കീം ഫൈനലൈസേഷന്‍ നടക്കും.ആ സമയത്ത് നടക്കുന്ന ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുവാന്‍ ഉത്തര സൂചിക കൈയില്‍ കരുതുന്നത് അഭികാമ്യം.
ENGLISH BY PRASHANTH P.G HSA, GHSS
KOTTODI, KASARAGOD

HINDI - BY RAVI M GHSS KADANNAPALLY, KANNUR 
SOCIAL - BY ALICE MATHEW GHS VECHOOR
MATHEMATICS QUESTION PAPER AND  ANSWER KEY - BY BINOYI PHILIP ;GHSS KOTTODI, KASARAGOD
MATHEMATICS BY SUNNY P.O GHS THODIYOOR , KOLLAM
MATHEMATICS - BY GIGI VARUGHESE - St. THOMAS HSS ERUVELLIPRA, THIRUVALLA
MATHEMATICS - BY PALAKKAD MATHS BLOG TEAM
MATHEMATICS  - BY PRABHAKARAN P.R GHSS MATHAMANGALAM KANNUR
PHYSICS - BY SHAJI A GHSS PALLICKAL
CHEMISTRY - BY HASHIM K.P MAS COACHING CENTER MALAPPURAM
CHEMISTRY - BY RAVI P AND DEEPA C GHSS PERINGODE
BIOLOGY ANSWER KEY  BY KRISHANAN A.M GHSS KOTTODI. KASARAGOD
BIOLOGY ENGLISH MEDIUM BY ANJANA S St.ANNES HSS EDATHURUTHY

Sunday, March 1, 2015

SSLC 2015 QUESTIONS( FROM MATHS BLOG)

പരപ്പനങ്ങാടി സ്വദേശി നൗഷാദ്മാഷ് ഇത്തവണയും, ഇരു മീഡിയങ്ങളിലായി കുറച്ചു മാതൃകാ ചോദ്യപേപ്പറുകള്‍ അയച്ചുതന്നിട്ടുണ്ട്. എസ് എസ് എല്‍ സി പരീക്ഷയ്ക്കുവേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്ക് ഇവയൊരു മുതല്‍ക്കൂട്ടാകുമെന്ന് മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉറപ്പിക്കാം.
CLICK HERE TO GET THE PACK

Tuesday, February 24, 2015

IT EXAM 2015( MATHS BLOG നോട് കടപ്പാട്)

ഐ.ടി മോഡല്‍ പരീക്ഷ കഴിഞ്ഞുവല്ലോ. എസ്. എസ്. എല്‍ സി പരീക്ഷ ഫെബ്രവരി 23ന് തുടങ്ങി മാര്‍ച്ച് 3ന്  അവസാനിക്കും.ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികള്‍ക്കായി 2015 മോഡല്‍ പരീക്ഷയിലെ തിയറി ചോദ്യങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. തീര്‍ച്ചയായും ഇത് കുട്ടികള്‍ക്കു് പ്രയോജനപ്പെടുമെന്ന് കരുതുന്നു
IT Theory Notes

IT Practical Notes 

Sunday, February 15, 2015

MODEL 2015 ANSWER KEY

മനോരമ ഇംഗ്ലീഷ് പരീക്ഷാ സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍
 മനോരമ മലയാളം പരീക്ഷാ സഹായി ഡൗണ്‍ലോഡ് ചെയ്യുവാന്‍

Tuesday, February 10, 2015

SSLC IT EXAM 2015 NOTIFICATION PUBLISHED

എസ്.എല്‍ സി  ഐ.ടി പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ നടത്തേണ്ടതാണ്. പരീക്ഷയ്ക്  ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ പരീക്ഷാ തിയതികള്‍ ക്രമീകരിച്ച്കൊണ്ടുള്ള ഷെഡ്യൂള്‍ (മാതൃക P3)തയ്യാറാക്കി  ഫെബ്രവരി 14 ന് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
പരീക്ഷയുചെ റിസല്‍ട്ട് സി.ഡിയും അനുബന്ധ സാമഗ്രികളും മാര്‍ച്ച് 3 മുതല്‍ 7 വരെയുള്ള തിയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഏല്‍പ്പിക്കേണതാണ്.
വിശദമായ സര്‍ക്കുലര്‍ ഇവിടെ

Sunday, February 8, 2015

IT EXAM 2015

ഐ.ടി മോഡല്‍ പരീക്ഷ കഴിഞ്ഞുവല്ലോ. എസ്. എസ്. എല്‍ സി പരീക്ഷ ഫെബ്രവരി 23ന് തുടങ്ങി മാര്‍ച്ച് 3ന്  അവസാനിക്കും.ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികള്‍ക്കായി 2015 മോഡല്‍ പരീക്ഷയിലെ പ്രാക്ടിക്കള്‍ ചോദ്യങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. തീര്‍ച്ചയായും ഇത് കുട്ടികള്‍ക്കു് പ്രയോജനപ്പെടുമെന്ന് കരുതുന്നു. ചോദ്യങ്ങളുമായി ബന്ധപ്പെട്ട സപ്പോര്‍ട്ടിംഗ് ഫയലുകളും കൂടെ നല്‍ക്കിയിരിക്കുന്നു. ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത പ്രാക്ടീസ് ചെയ്യുമല്ലോ? അഭിപ്രായങ്ങള്‍ കമെന്റ മുഖേന തീര്‍ച്ചയായും അറിയിക്കണം.

      SSLC IT Exam Sample questions  - 2015
              Practical    - Malayalam | English | Kannada Tamil
             Theory     -  Malayalam English Kannada Tamil

Wednesday, February 4, 2015

ഒരുക്കം 2015



സംസ്ഥാന വിദ്യാഭ്യാസ വകുപ്പു പുറത്തിറക്കുന്ന ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പാണ് ഇന്നത്തെ പോസ്റ്റ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ഒരുക്കം പഠനസഹായികള്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടാറുണ്ട്. ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം 
  1. Malayalam
  2. English
  3. Hindi
  4. Arabic
  5. Urudu
  6. Physics
  7. Chemistry
  8. Biology
  9. Social Science
  10. Maths

Monday, February 2, 2015

SSLC VALUATION

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എക്‌സാമിനറായി തെരഞ്ഞെടുക്കപ്പെടാനുള്ള ഓണ്‍ലൈന്‍ അപേക്ഷ click here ഫെബ്രുവരി എട്ട് വരെ സമര്‍പ്പിക്കാം. പ്രഥമാധ്യാപകര്‍ അപേക്ഷകളുടെ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ പതിനൊന്നിനകവും അപേക്ഷകളുടെ പ്രിന്റൗട്ട് അതതു ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ പതിമൂന്നിനകവും നല്‍ണം. മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ കുറവ് നേരിടുന്നതിനാല്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അധ്യാപകര്‍ക്ക് ഈ വര്‍ഷം നിര്‍ബന്ധിത നിയമനം നല്‍കും. ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടുള്ള ഈ വിഷയങ്ങളിലെ എല്ലാ എച്ച്.എസ്.എ.മാരും അതത് സോണിലെ സൗകര്യപ്രദമായ ക്യാമ്പ് ഓപ്റ്റ് ചെയ്ത് വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരം വെബ്‌സൈറ്റിലും പരീക്ഷാഭവനിലും ലഭിക്കും.

Sunday, January 11, 2015

എസ്.എസ്. എല്‍.സി. പഠന സഹായി



കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ 2014-15 അധ്യയന വര്‍ഷം എസ്.എസ്. എല്‍.സി പരീക്ഷ വിജയ ശതമാനവും ഗുണ നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ് , കെമിസ്ട്രി, ബയോളജി ഗണിതം എന്നീ പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയതാണ് ഈ പഠന സഹായി.

       1. English
       2. Hindi
       3. Maths
      4. Physics
      5. Biology
      6.Chemistry
      7. S S