Breaking News

Maths Online Exam Score Click here first Second Third SAMAGRA CLICK HERE Rank list 2020 SSLC Model exam Click here

Monday, September 10, 2018

ലിറ്റിൽ കൈറ്റ്സ് ഐറ്റി ക്ലബ്ബിന്റെ ക്യാമ്പ്

2017 സംസ്ഥാന വ്യാപകമായി ലിറ്റിൽകൈറ്റസ് എെ ടി ക്ലബ് ഉദ്ഘാടനം ചെയ്തത്.കൈക്കോട്ട്കടവ് സ്ക്കൂളിലും അതേ സമയം രൂപീകരിക്കപ്പെട്ടു.ഹൈടെക് സ്ക്കൂൾ നടപ്പിലാക്കിയതിനാൽ ലിറ്റിൽകൈറ്റസ് എെ ടി ക്ലബിന് വളരെ പ്രാധാന്യം ഉണ്ടായി. സ്ക്കൂളിലെ ഹൈടെക് ഉപകരണങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്ക്കൂളിനും ഏറെ പ്രയോജനപ്രദമായ പല കാര്യങ്ങളും കുട്ടികൾ ചെയ്യാൻ തുടങ്ങി. ആദ്യ വർഷം 22 അംഗങ്ങളും പിന്നീട് 17 അംഗങ്ങളം ക്ലബിൽ അംഗങ്ങളായി. നിലവിൽ 39 അംഗങ്ങളാണ് കൈക്കോട്ട്കടവ് സ്ക്കൂളിലെ ലിറ്റിൽകൈറ്റസ് എെ ടി ക്ലബിൽ ഉളളത്.
വളരെ ചുറുചുറുചുക്കുള്ള 39 കുട്ടികളാണ് ലിറ്റിൽ കൈറ്റിൽ അംഗങ്ങളായി ഉള്ളത്. 
ഐ.‌ടി സംബന്ധമായ എല്ലാ പ്രശ്നങ്ങളിലും സഹായികളായി പ്രവർത്തിക്കുന്ന കുട്ടികൾ കൈക്കോട്ട് കടവ് സ്കൂളിന് അഭിമാനം തന്നെയാണ് .സ്കൂളിലെ കമ്പ്യൂട്ടറിന്റെയും അനുബന്ധ ഉപകരണങ്ങളുടേയും പരിപാലകരായി എപ്പോഴും അവർ ജാഗത്രപരാണ്. സ്കൂളിൽ കൈറ്റിന്റെ മാസ്റ്റർ ആയത് കൈക്കോട്ട് കടവിന്റെ ഗണിതാദ്ധ്യാപകൻ ശ്രീ. വിനോദ് മാഷും , മിസ്ട്രസ്സ് ശ്രീമതി റസിയ ടീച്ചറുമാണ്.
 ക്ലബ് പ്രവർത്തനങ്ങളും ക്യാമ്പുകളും വളരെ നന്നായി നടക്കുന്ന കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റാണ് കൈക്കോട്ട് കടവ് സ്കൂളിൽ ഉള്ളത്.