Breaking News

Maths Online Exam Score Click here first Second Third SAMAGRA CLICK HERE Rank list 2020 SSLC Model exam Click here

Thursday, April 2, 2020

മൂന്നു പേർ ഒന്നിച്ചു വിരമിക്കുന്നു


ഈ വർഷം മെയ് 31 ന് കൈക്കോട്ടുകടവ് സ്കൂളിൽ നിന്ന് മൂന്നു പേർ ഒന്നിച്ച് വിരമിക്കുന്നു.
മൂന്ന് പതിറ്റാണ്ടുകളോളം ഒരു കലാലയത്തിൽ ഒന്നിച്ച് വിരാചിച്ചവർ.
അവർ നൽകിയ ഗുരു ശിഷ്യ ബന്ധത്തിന്റെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ നിറഞ്ഞ ആയിരക്കണക്കിന് ശിഷ്യ സമ്പത്തുകൾ, അവരുടെ സന്തതിപരമ്പരകൾ.
ഗുരു ശിക്ഷ ബന്ധത്തിന്റെ അഗാധതലങ്ങളിൽ പുൽകി നിങ്ങൾ കൈമാറിയ ഓരോ വാക്കും പ്രവൃത്തിയും ഈ പ്രക്രിയയിൽ നന്മയുടെ വസന്തം തീർക്കും തീർച്ച.

അനിതസാധാരണമായ യാത്രയയപ്പാണ് ഈ വർഷം വിരമിക്കുന്ന അധ്യാപകർക്ക് നൽകുന്നത്. ഉച്ചഭാഷിണിയുടെയും , ഉച്ചഭക്ഷണത്തിന്റെയും സാന്നിധ്യത്തിൽ നൽകപ്പെടുന്ന സ്നേഹവിരുന്നിനു പകരം വിദൂരങ്ങളിൽ നിന്നുള്ള സ്നേഹാക്ഷരങ്ങൾ മാത്രം. മെയ് 31 ന് സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ജയശ്രീ ടീച്ചർക്കും, ശ്രീമതി ശോഭ ടീച്ചർക്കും , ശ്രീ ബാലകൃഷ്ണൻ മാഷിനും സാർത്ഥകമായ ഒരു ഭാവി ജീവിത വും കർമ്മ പഥവും ആശംസിക്കുന്നു .
മനസ്വാസ്ഥ്യത്തോടെ ജീവിത യാത്ര തുടരാൻ നിങ്ങൾക്ക് കഴിയുമാറാകട്ടെ. കൊറോണ കാലത്തിനുശേഷം ഒരിക്കൽ കൂടി ഒത്തുചേരാൻ കഴിയുമെന്ന വിശ്വാസത്തോടെ

ടീം കൈക്കോട്ടുകടവ്.